കൊ​ട്ടി​ക്ക​ലാ​ശി​ച്ച് വ​യ​നാ​ടും ചേ​ല​ക്ക​ര​യും ; പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു ; ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട് : കേരളത്തിലെ രണ്ട് ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിനുള്ള പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​ലാ​ശി​ച്ചു. ഇ​തോ​ടെ ഇ​രു മ​ണ്ഡ​ല​ത്തി​ലെ​യും പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലുമാണ് കൊടിയിറങ്ങിയത്. പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റിയതിനാല്‍ പ്രചാരണം തുടരുകയാണ്. ഏറെ ആവേശത്തോടെ രണ്ടിടത്തും നടന്ന കൊട്ടിക്കലാശത്തില്‍ വന്‍ജനാവലി അണിനിരന്നു. തി​രു​വ​മ്പാ​ടി​യി​ലാ​യി​രു​ന്നു വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം. സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്കാ ഗാ​ന്ധി​ക്കൊ​പ്പം രാ​ഹു​ൽ​ഗാ​ന്ധി​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നെ​ത്തി. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​പ്ര​ക​ടി​പ്പി​ക്കാ​ൻ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ അ​ണി​നി​ര​ന്ന​ത്. ഐ​ല​വ് വ​യ​നാ​ട് എ​ന്നെ​ഴു​തി​യ ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ചാ​ണ് രാ​ഹു​ൽ ഗാ​ന്ധി ബ​ത്തേ​രി​യി​ലെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​നി​ടെ വ​ണ്ടൂ​രി​ൽ പോ​ലീ​സും യു​ഡി​എ​ഫും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. തി​രു​വ​മ്പാ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലും നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ചേ​ല​ക്ക​ര​യി​ല്‍ എ​ൽ​ഡി​എ​ഫ് കൊ​ട്ടി​ക്ക​ലാ​ശ​സ്ഥ​ല​ത്തും നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...