കല്‍പ്പറ്റ : സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ജില്ലയായി വയനാട്. രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ജില്ലയില്‍ 18 വയസിനു മുകളിലുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6,15,729 പേരാണ് വയനാട്ടില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
വാക്‌സിനേഷനായി വലിയ പ്രവര്‍ത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്.
ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്‌സുമാര്‍, ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയോഗിച്ചിരുന്നു. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകളും പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി. 13 മൊബൈല്‍ ടീമുകളെയാണ് ഇതിനായി സജ്ജീകരിച്ചത്. സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയ ജില്ലകളെന്ന ബഹുമതി നേരത്തെ വയനാടും കാസര്‍ഗോഡും പങ്കിട്ടിരുന്നു.