വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍. രാജ്യത്തിന്റെ നിയമചരിത്രത്തില്‍ ഇത്തരം ഒരു വിധി ആദ്യമായിട്ടാണ്. പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് രാഹുല്‍ എന്നും ഒരു തലവേദനയാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വേട്ടയാടുന്നത്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധത്തില്‍ സിപിഎം പങ്കാളിയാകുന്നുണ്ട്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഒരു തിരുത്തലിന്റെ തുടക്കമാണ്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ നേതാവാണെന്നും അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയപ്പോള്‍ മുമ്പ് പിന്തുണയ്ക്കാതിരുന്നവര്‍ പോലും പിന്തുണച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...