പന്തളം : വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് സഹോദരങ്ങളുടെ പേരിൽ കള്ളക്കണക്കുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും സർക്കാർ ഫണ്ടുകളും കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി ഭരണത്തിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും മറ്റു സംവിധാനങ്ങളും സൗജന്യ സേവനം നൽകി ലോകത്തിന് മാതൃകയായ സാഹചര്യത്തിലാണ് കള്ളക്കണക്കുകൾ എഴുതി ഖജനാവ് കട്ടുമുടിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെ എസ്ആർ ടി സി ജംഗ്ഷൻ, തോന്നല്ലൂർ, കടക്കാട് ഭാഗങ്ങൾ ചുറ്റി പന്തളം ടൗണിൽ അവസാനിപ്പിച്ചു.
കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ ,ജി അനിൽകുമാർ,പന്തളം വാഹിദ് , അഭിജിത്ത് മുകടിയിൽ, ഇ എസ് നുജുമുദീൻ, കെ എൻ രാജൻ, പി പി ജോൺ, മീരഭായ്, പി കെ രാജൻ, സോളമൻ വരവുകാലായിൽ, ആനിജോൺ തുണ്ടിൽ, ബൈജു മുകടിയിൽ, അഡ്വ.മുഹമ്മദ് ഷഫീഖ്, കുട്ടപ്പൻ നായർ, നസീർ കടക്കാട്, ഡെന്നീസ് ജോർജ്, അഡ്വ. മൻസൂർ, എച്ച് ഹാരിസ്, വിനോദ് മുകടിയിൽ, സിയാവുദ്ദീൻ, ആർ. സുരേഷ്, മജീദ് കോട്ടവീട്, അനീഷ്, ബാബു മോഹൻദാസ്, ഭാസ്കരൻ കുളഞ്ഞിതുടങ്ങിയവർ സംസാരിച്ചു.