വയനാട് വഞ്ചനാദിനം ; കോൺഗ്രസ് പ്രതിഷേധയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് സഹോദരങ്ങളുടെ പേരിൽ കള്ളക്കണക്കുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും സർക്കാർ ഫണ്ടുകളും കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി ഭരണത്തിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും മറ്റു സംവിധാനങ്ങളും സൗജന്യ സേവനം നൽകി ലോകത്തിന് മാതൃകയായ സാഹചര്യത്തിലാണ് കള്ളക്കണക്കുകൾ എഴുതി ഖജനാവ് കട്ടുമുടിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെ എസ്ആർ ടി സി ജംഗ്ഷൻ, തോന്നല്ലൂർ, കടക്കാട് ഭാഗങ്ങൾ ചുറ്റി പന്തളം ടൗണിൽ അവസാനിപ്പിച്ചു.

കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ ,ജി അനിൽകുമാർ,പന്തളം വാഹിദ് , അഭിജിത്ത് മുകടിയിൽ, ഇ എസ് നുജുമുദീൻ, കെ എൻ രാജൻ, പി പി ജോൺ, മീരഭായ്, പി കെ രാജൻ, സോളമൻ വരവുകാലായിൽ, ആനിജോൺ തുണ്ടിൽ, ബൈജു മുകടിയിൽ, അഡ്വ.മുഹമ്മദ് ഷഫീഖ്, കുട്ടപ്പൻ നായർ, നസീർ കടക്കാട്, ഡെന്നീസ് ജോർജ്, അഡ്വ. മൻസൂർ, എച്ച് ഹാരിസ്, വിനോദ് മുകടിയിൽ, സിയാവുദ്ദീൻ, ആർ. സുരേഷ്, മജീദ് കോട്ടവീട്, അനീഷ്, ബാബു മോഹൻദാസ്, ഭാസ്കരൻ കുളഞ്ഞിതുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...