വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട ; എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷ് (47) ആണ് പിടിയിലായത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ശ്രീജിഷിനെ എക്‌സൈസ് സംഘം പിടികൂടിയത്.  ഇയാളിൽ നിന്നും അമ്പത് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ. ജോണി, പി.ആര്‍. ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആയ കെ.എസ്. സനൂപ് എക്‌സൈസ് ഡ്രൈവര്‍ കെ.കെ. സജീവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊണ്ടിമുതലും പ്രതിയെയും കൂടുതല്‍ നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേയ്ഞ്ച് ഓഫീസിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...