വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി. ഇരുവരും രാഷ്ട്രീയനിലനിൽപ്പിനായി മാത്രം വയനാടിനെ ഉപയോഗിക്കുന്ന ‘പാർട്ട് ടൈം’ രാഷ്ട്രീയക്കാരാണെന്ന് ബി.ജെ.പി. വക്താവ് തുഹിൻ സിൻഹ ആരോപിച്ചു. എട്ടുപേരുടെ മരണത്തിനിടയാക്കിയ ദുരന്തപ്രദേശം സന്ദർശിക്കാൻ സ്ഥലത്തെ എം.പി.യായ പ്രിയങ്കാഗാന്ധി എത്താത്തതാണ് വിമർശനത്തിന് കാരണം. “വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതാ നിർമാണ സ്ഥലത്തായിരുന്നു മണ്ണിടിച്ചിൽ. നിലവിൽ വയനാട് എം.പി.യായ പ്രിയങ്കാഗാന്ധിയും മുൻപ് മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധിയും ദുരന്തബാധിതരെ ആശ്വസിപ്പിക്കാനെത്തിയില്ല.

രാഹുലും പ്രിയങ്കയും വെറും രാഷ്ട്രീയ വിനോദസഞ്ചാരികൾ മാത്രമാണ്. സാമൂഹികമാധ്യമത്തിൽ അനുശോചന സന്ദേശം പങ്കുവെച്ചതല്ലാതെ പ്രദേശത്ത് എത്താൻ അവർ താത്‌പര്യം കാണിച്ചില്ല. റായ്ബറേലിയിൽ വിജയിച്ചയുടൻ രാഹുൽ വയനാടിനെ ഉപേക്ഷിച്ചു. പരിസ്ഥിതിലോല പ്രദേശമായ വയനാടിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ 2019 മുതൽ 2024 വരെ എം.പി.യായിരുന്ന രാഹുൽ ഗാന്ധിയ്ക്ക് കഴിഞ്ഞില്ല”- തുഹിൻ സിൻഹ കുറ്റപ്പെടുത്തി. ബി.ജെ.പി.യുടെ ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...