സർക്കാർ ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ ‘ട്രയാജ്’ സംവിധാനം നടപ്പാക്കാതെ ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സർക്കാർ ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ ഗുരുതരനിലയിൽ എത്തുന്നവർക്ക് അടിയന്തരചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വൈകുന്നു. തിരക്കേറിയ സമയങ്ങളിൽ അത്യാഹിതവിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുമെന്നും ഗുരുതരനിലയിലുള്ളവർക്ക്‌ മുൻഗണന നൽകി ഉടനടി ചികിത്സയുറപ്പാക്കാൻ ‘ട്രയാജ്’ സംവിധാനം നടപ്പാക്കുമെന്നുമുള്ള വാഗ്‌ദാനങ്ങൾ നടപ്പായിട്ടില്ല. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി മരിക്കാനിടയായ സംഭവം വിവാദമായതോടെ, പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.

ആശുപത്രികളിൽ ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിൽ ചികിത്സതേടുന്നവരിൽ ഭൂരിഭാഗവും നിസ്സാര ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവരാണെന്നും ഇവർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ ചികിത്സ മതിയാകുമെന്നുമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കൂടുതൽ പേർ എത്തുന്നത് അത്യാഹിതവിഭാഗത്തിൽ അനിയന്ത്രിതമായ തിരക്കിന് ഇടയാക്കുന്നു. സംസ്ഥാനത്തെ താലൂക്ക്-ജില്ലാ ആശുപത്രികളിൽ കൂടുതലിടത്തും അത്യാഹിതവിഭാഗത്തിൽ വൈകുന്നേരങ്ങളിൽ ഒരു ഡോക്ടർ മാത്രമാണ്‌ ഉണ്ടാകുക. പോലീസ് അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്കായി ഒട്ടേറെപ്പേരെ ഈ സമയത്ത് കൊണ്ടുവരാറുണ്ട്. പ്രതികളെ പരിശോധിക്കാനും റിപ്പോർട്ട് തയ്യാറാക്കാനും പലപ്പോഴും അരമണിക്കൂറിലധികം വേണ്ടിവരും.

അപകടം, ഹൃദ്രോഗബാധ തുടങ്ങി അടിയന്തരചികിത്സ ആവശ്യമുള്ളവർ അത്യാഹിതവിഭാഗത്തിൽ കാത്തിരിക്കേണ്ടിവരും. ഒരു ഡോക്ടർതന്നെ ഇതെല്ലാം കൈകാര്യംചെയ്യേണ്ടിവരുന്ന അവസ്ഥയാണിപ്പോൾ. അത്യാഹിതവിഭാഗത്തിൽ, തിരക്കുള്ള സമയങ്ങളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ കെ.ജി.എം.ഒ.എ. ഭാരവാഹികൾക്ക് ജനുവരിയിൽ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ മാസങ്ങളായിട്ടും ഇത് നടപ്പായിട്ടില്ല. പരിശീലനം ലഭിച്ച നഴ്‌സുമാർ രോഗികളുടെ അവസ്ഥ വിലയിരുത്തി, ചികിത്സയ്ക്ക് എത്തിക്കുന്ന ട്രയാജ് സംവിധാനം ഒരുക്കാൻ ആറുവർഷംമുൻപ്‌ നടപടി ആരംഭിച്ചതാണ്. എന്നാൽ പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, എറണാകുളം ജനറൽ ആശുപത്രി തുടങ്ങി ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. താലൂക്ക്-ജില്ലാ ആശുപത്രികളിൽ 90 ശതമാനം സ്ഥലങ്ങളിലും ട്രയാജ് ഏർപ്പെടുത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...