മതിവരാത്ത വയനാടൻ കാഴ്ചകളിലേക്ക് ; ഒറ്റ ദിവസം കൊണ്ട് 5 ഇടങ്ങൾ കാണാം, കുറഞ്ഞ ചെലവിൽ

For full experience, Download our mobile application:
Get it on Google Play

വയനാട്, ഒരിക്കലെങ്കിലും പോയില്ലെങ്കിൽ പിന്നെ എന്ത് യാത്രപ്രേമികൾ അല്ലേ. വയനാടിന്റെ സൗന്ദര്യം അങ്ങനെ എളുപ്പം കണ്ട് തീർക്കാൻ സാധിക്കില്ല. എന്നിരുന്നാലും കഴിവതും സ്ഥലങ്ങൾ ഒറ്റയാത്രയിൽ കണ്ട് തീർക്കാനായാലോ? അങ്ങനെയൊരു യാത്ര ഒരിക്കുകയാണ് കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. സപ്റ്റംബർ 24 ന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെട്ട് രാത്രി 10:30 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ച് വിശദമായി വായിക്കാം.

തുഷാരഗിരി വെള്ളച്ചാട്ടം- യാത്രയിലെ പ്രധാന കാഴ്ചകളിലൊന്ന് തുഷാരഗിരി വെള്ളച്ചാട്ടമാണ്. പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന തുഷാരഗിരി ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ്. ഈരാറ്റുമുക്ക്, മഴവില്ല‌്‌ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുമാണ് ചാലിപ്പുഴയിൽ ഉള്ളത്. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം തീർച്ചയായും നിങ്ങളെ സന്തോഷിപ്പിക്കും. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം-കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വേറിട്ട സംരഭമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ച മരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂര ഉല്‍പ്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി ഇവിടെ ഉണ്ട്.

ലക്കിടി വ്യൂ പോയിന്റ്-സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലക്കിടി വ്യൂ പോയിന്റെ താമരശ്ശേരി ചുരത്തിന്‍റെ കൊടുമുടിയിലാണ്.ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്ന് കൂടിയാണ് ലക്കിടി. ലക്കിടി വ്യൂ പോയിന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ല മുഴുവൻ ഒരു ഭൂപടം പോലെ കാണാൻ സാധിക്കും. പൂക്കോട് തടകാം-വയനാട്ടിലെ ശുദ്ധജല തടാകമാണ് പൂക്കോട്. സഞ്ചാരികളെ ആസ്വദിക്കുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത. പൂക്കോട് തടാകത്തിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ഉണ്ട്. ഹണി മ്യൂസിയം- ലക്കിടിയിലാണ് ഹണി മ്യൂസിയം. തേനീച്ചകളുടേയും തേനീച്ചക്കൂടിന്റെയും രൂപത്തിലാണ് മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. മധുരമൂർന്ന തേൻ വാങ്ങാം എന്ന് മാത്രമല്ല കേൻ ശേഖരണത്തിനെ കുറിച്ച് എല്ലാ വിവരങ്ങളും ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...