വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും യുദ്ധത്തെയൊക്കെ വെറുത്ത് ഭൂരിപക്ഷം രാജ്യങ്ങളും സ്‌നേഹവും സാഹോദര്യവും ചേർത്തുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. തൃക്കൈപ്പറ്റ വെള്ളിത്തോട് വീടുനിർമാണത്തിനായ കണ്ടെത്തിയ സ്ഥലത്തെത്തി ബുധനാഴ്ച വൈകിട്ട് മൂന്നോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. തുടർന്ന്, ക്ഷേത്രഭാരവാഹികളുടെ ക്ഷണംസ്വീകരിച്ച് തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുബ്രഹ്‌മണ്യസ്വാമി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ലീഗ് നേതാക്കൾക്കും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.ക്കും ഒപ്പമായിരുന്നു ക്ഷേത്രസന്ദർശനം.
വയനാട് മുസ്‌ലിം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിലാണ് ഭവനപദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തത്. എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ എം.കെ. മുനീർ, കെ.പി.എ മജീദ്, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, പി. ഉബൈദുള്ള, എൻ.എ. നെല്ലിക്കുന്ന്, യു.എ. ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എൻ. ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, പി. അബ്ദുൽ ഹമീദ്, പി.കെ. ബഷീർ, മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, സെക്രട്ടറി കെ.എം. ഷാജി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്‌ല്യാർ, എം.സി. മായിൻ ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വയനാട് പുരധിവാസപദ്ധതി ഉപസമിതി കൺവീനർ പി.കെ. ബഷീർ എംഎൽഎ, എം.സി. മായിൻ ഹാജി, പുനരധിവാസ ഉപസമിതി അംഗങ്ങളായ പി.കെ. ഫിറോസ്, പി. ഇസ്മായിൽ, ടി.പി.എം. ജിഷാൻ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി, ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.