വയനാട് പുനരധിവാസം ; ഭൂമി കണ്ടെത്തി പുനരധിവാസം നടത്താനുള്ള നീക്കവുമായി മുസ്‌ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വയനാട് പുനരധിവാസത്തിനായി സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താനുള്ള നീക്കവുമായി മുസ്‌ലിം ലീഗ്. ഇന്ന് ചേരുന്ന ഉപസമിതി യോഗത്തിൽ റിപ്പോർട്ട് തയാറാക്കി വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ സമർപ്പിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാകും സ്വീകരിക്കുക. ദുരന്താധിതരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ യൂത്ത് ലീഗ് ഇന്ന് സമരം നടത്തും. ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു മുസ്‌ലിം ലീഗ് അറിയിച്ചിരുന്നത്. പിന്നീടാണ് സർക്കാർ ടൗൺഷിപ് പ്രഖ്യാപിച്ചത്. ഇതോടെ സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ വീട് വെക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാറിനു മുന്നിൽ നിയമപ്രശ്നം വരികയും തുടർനടപടി നീളുകയുമാണ്. ഇതോടെയാണ് സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി വീടുകൾ നിർമിച്ചുനൽകാൻ ലീഗ് ആലോചിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...