വയനാട് : വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പോലീസുകാരന്‍ കോട്ടയത്തെത്തി. കോട്ടയത്തെ ബന്ധുവീട് ഇയാള്‍ സന്ദര്‍ശിച്ചതായാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകയാണ് ബന്ധു. വയല സ്വദേശിയായ ഇവരെ പ്രാഥമിക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളേജില്‍ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുകയാണ്. രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്.
മാനന്തവാടി മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കളക്‌ട്രേറ്റിലെ പതിവ് അവലോകന യോഗങ്ങളും ദിവസേനയുള്ള വാര്‍ത്താസമ്മേളനവും തല്‍ക്കാലത്തേക്ക് നിര്‍ത്തി. പോലീസുകാരില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.