തമിഴ്നാട്ടിൽ നിന്ന് ഊടുവഴിയിലൂടെ കേരളത്തിലെത്തിയ രണ്ട് പേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ നിന്ന് പാസില്ലാതെ ഊടു വഴിയിലൂടെ ഒറ്റപ്പാലത്തെത്തിയ രണ്ടു പേരെ പോലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലൂരിൽ നിന്ന് ഊടുവഴികളിലൂടെ ഇവർ ബൈക്കിലാണ് കേരളത്തിലേക്ക് എത്തിയത്. ലോക് ഡൗണിനു മുൻപു നാട്ടിലേക്ക് പോയ തൊഴിലാളികളാണ് ഇവരെന്നാണ് വിവരം.

അതിനിടെ തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈ ആർബിഐ റീജിയണൽ ഓഫീസ് അടച്ചു. അടിയന്തര സേവനങ്ങൾ ചെന്നൈ ആർബിഐ സ്റ്റാഫ് കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈയിൽ കൊവിഡ് ബാധിതർ ഇരട്ടിച്ചതോടെ ഗുരുതര ലക്ഷണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല. ആശുപത്രികൾ നിറഞ്ഞതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറൻറീൻ കേന്ദ്രങ്ങളാക്കി. ആശുപത്രികളിൽ രോഗികൾ ഇരട്ടിച്ചതോടെയാണ് പുതിയ ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...