കല്‍പ്പറ്റ : മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളെ വയനാട് കല്‍പ്പറ്റയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പി.കെ. രാജീവനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജീവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍.
ഒരാള്‍ കസ്റ്റഡിയിലുണ്ട് എന്ന വിവരം മാത്രമാണ് പോലീസ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2002ല്‍ പനമരത്തെ ഒരു സഹകരണ ബാങ്ക് സമരത്തിന്റെ ഭാഗമായി നടന്ന ആക്രമ കേസിലെ പ്രതിയാണ് രാജീവന്‍. നിലവില്‍ ഇദ്ദേഹത്തിനെതിരെ കേസുകള്‍ ഒന്നുമില്ലെന്നാണ് സൂചന.