ഞങ്ങള്‍ സ്മൂത്താണ്, സോഫ്റ്റാണ്, ഹാര്‍ഡ് വര്‍ക്കിംഗ് ആണ് : ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ടെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വീകരിച്ച് കഴിഞ്ഞുവെന്ന് മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ വിജയത്തോടെ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും വികസനത്തിനും പിന്തുടര്‍ച്ചയുണ്ടാവും. മൂവര്‍ സംഘമല്ല. വലിയ സംഘമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. കൂട്ടായ തീരുമാനമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സരിന്‍ സ്ഥാനാര്‍ത്ഥിയായില്ലല്ലോ. സ്ഥാനാര്‍ത്ഥിയായാലും സ്ഥാനാര്‍ത്ഥിത്വം തലവേദനയല്ല. ഞങ്ങളുടെ തല നന്നായി വര്‍ക്ക് ചെയ്യുകയാണ്.

സരിന്‍ മത്സരിക്കുകയാണെങ്കില്‍ പ്രശ്‌നമില്ല. സരിനേക്കാള്‍ ഗൗരവമുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്മൂത്താണ് സോഫ്റ്റാണ് ഹാര്‍ഡ് വര്‍ക്കിംഗ് ആണ് ഞങ്ങള്‍ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാഫി പ്രതികരിച്ചത്. പാലക്കാട് മണ്ഡലത്തില്‍ അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ഷാഫി പറമ്പില്‍ പ്രകടിപ്പിച്ചത്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡീല്‍ എന്ന ആരോപണം ശരിയാണ്. വടകരയില്‍ ബിജെപിയെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്തുക എന്നതായിരുന്നു ഡീല്‍. സമാന സാഹചര്യമാണ് പാലക്കാട് എന്നും ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...