Monday, May 6, 2024 9:48 am

തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കല്ല ;  വിവിപാറ്റ് കേസിൽ പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കല്ലെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം നിയന്ത്രിക്കാൻ  കഴിയില്ലെന്നും സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില് (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകൾ വിവിപാറ്റ് സംവിധാനത്തിലൂടെ സൃഷ്ടിക്കുന്ന പേപ്പർ  സ്ലിപ്പുകൾ ഉപയോഗിച്ച് സമഗ്രമായി ക്രോസ് വെരിഫിക്കേഷൻ  നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ  വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. വിധി പറയാൻ കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേവലം സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ആശങ്കകളോട് കോടതി പ്രതികരിച്ചു. “നിങ്ങൾക്ക് ഒരു ചിന്താ പ്രക്രിയയെക്കുറിച്ച് മുൻഗണനയുണ്ടെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല… നിങ്ങളുടെ ചിന്താ പ്രക്രിയ മാറ്റാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്” കോടതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിംഗ് ശതമാനം 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണം ; വൈകുന്നത് ന്യായീകരിക്കാനാവില്ല – എസ്.വൈ ഖുറൈഷി

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകിയതിനെ വിമര്‍ശിച്ച്...

ഗുജറാത്തിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപണം

0
ഗാന്ധിനഗർ: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ...

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം : സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു...

സർക്കാർ ഫണ്ട് പൂർണമായും ലഭിക്കുന്നില്ല ; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി എംഎൽഎമാർ

0
മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ...