ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അറിയാന്‍ ഞങ്ങള്‍ കുറച്ചു വോട്ടര്‍മാരിവിടുണ്ട്

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അറിയാന്‍ ഞങ്ങള്‍ കുറച്ചു വോട്ടര്‍മാരിവിടുണ്ട് കേട്ടോ. പറയുന്നത് ആനപ്പാറമല നിവാസികളാണ്. പറയുവാന്‍ കാരണം സഞ്ചാരമാര്‍ഗമില്ലാത്തതാണ്‌. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിന്നും തുടങ്ങി ആനപ്പാറമലയിലെത്തി ബ്ലോക്കുപടിയിലും മന്ദിരം കുത്തുകല്ലുംപടിയിലുമൊക്കെ എത്താന്‍ കഴിയുന്ന പഞ്ചായത്ത് വക റോഡിന്‍റെ ശോചനീയവസ്ഥമാണ് കാരണം. റാന്നി ഗ്രാമ പഞ്ചായത്തിലെ മൂന്നും പതുമൂന്നും വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡാണിത്. നാട്ടുകാരുടെ ഓര്‍മ്മയില്‍ പുനുരുദ്ധാരണം നടന്നിട്ടില്ലാത്ത റോഡാണിത്. ഇരുചക്ര വാഹനങ്ങിളില്‍ ഇതുവഴി കടന്നു പോകണമെങ്കില്‍ സര്‍ക്കസ് അഭാസിയുടെ മെയ് വഴക്കം ഉണ്ടാവണം.

കാറില്‍ പോകണമെങ്കില്‍ വര്‍ക്കുഷോപ്പില്‍ പോകാനുള്ള പണം കരുതണം. ഇനി ഓട്ടോറിക്ഷ വിളിച്ചു പോകാമെന്നു കരുതിയാല്‍ ആരും എത്തുകയുമില്ല. ചുരുക്കം പറഞ്ഞാല്‍ തകര്‍ന്ന റോഡിലൂടെ സഞ്ചാരിക്കാന്‍ കഴിയാതെ വലയുകയാണ് നാട്ടുകാര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ ജനപ്രതിനിധികള്‍ രണ്ടു പേരും യു.ഡി.എഫ് പാനലില്‍ വിജയിച്ചവരാണ്.

എന്നാല്‍ മൂന്നാം വാര്‍ഡംഗം അടുത്ത സമയത്ത് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അതാവാം തങ്ങളെ പഞ്ചായത്ത് ഭരണസമതി തുടര്‍ച്ചയായി തഴയുന്നതിന്‍റെ കാരണമെന്ന് ആരോപണവും പ്രദേശവാസികള്‍ പങ്കുവെക്കുന്നുണ്ട്. ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഫണ്ടോ മറ്റേതെങ്കിലും പദ്ധതിയോ ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...