ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താൻ അധികാരമുണ്ട്’; ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങൾ, അനുഷ്ടാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയിൽ. ക്ഷേത്രത്തിൽ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിലാണ് ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുഴക്കര ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ ഹർജിക്ക് പിന്നിലെന്ന് ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...