Monday, February 3, 2025 6:05 pm

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം…!

For full experience, Download our mobile application:
Get it on Google Play

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പൊതുവേ ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ കലവറയായി അറിയപ്പെടുന്നത്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. പക്ഷെ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റു ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…

1. റെഡ് ബെല്‍ പെപ്പര്‍
കാപ്സിക്കം എന്നും അറിയപ്പെടുന്ന റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുമ്പോള്‍, 100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ എയും അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും.

2. കിവി
100 ഗ്രാം കിവിയില്‍ 93 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.

3. സ്ട്രോബെറി
100 ഗ്രാം സ്ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.

4. പപ്പായ
100 ഗ്രാം പപ്പായയില്‍ 60 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്കണവാടികള്‍ ആധുനികവത്കരിക്കുന്നത് ഏറെ അനിവാര്യം : മുഖ്യമന്ത്രി

0
തിരുവനന്തപുരം : സ്‌കൂള്‍ പഠന കാലഘട്ടത്തിലേക്ക് ഒരു വിദ്യാര്‍ത്ഥി പ്രവേശിക്കുന്നതിന് മുന്‍പ്...

ഓമല്ലൂര്‍ പഞ്ചായത്തില്‍ 5.34 കോടി രൂപയുടെ വികസന പദ്ധതികള്‍

0
പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ ഇലന്തൂര്‍ ബ്ലോക്ക്...

ഭിന്നശേഷിക്കാരുടെ ‘മെറി ഹോം’ വായ്പ പലിശ 7% മാത്രം : മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ...

കുളങ്ങള്‍ വൃത്തിയാക്കി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തണം : താലൂക്ക് വികസന സമിതി

0
പത്തനംതിട്ട : അവധിക്കാലത്ത് താലൂക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ കുളങ്ങള്‍ വൃത്തിയാക്കി കുട്ടികള്‍ക്ക്...