ചര്‍മ്മ സംരക്ഷമത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. എന്നാല്‍ നെല്ലിക്കയ്ക്കുമുണ്ട് ചില ദോഷവശങ്ങള്‍ അവ ഏതൊക്കെയാണെന്ന് നോക്കാം.
അസിഡിറ്റി. വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക അധികം കഴിച്ചാല്‍ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നതാണ് അസിഡിറ്റിക്ക് കാരണമാകുന്നത്.
അലര്‍ജി. നെല്ലിക്ക കഴിക്കുന്നതിന് അലര്‍ജിയുളളവര്‍ക്ക് വയറുവേദന, ഛര്‍ദി, തലവേദ്ദന എന്നിവ ഉണ്ടാകാം.
അമിത രക്തസ്രാവം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. അതുവഴി രക്തയോട്ടം കൂട്ടും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകും. മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ക്ക് ഇത് രക്തസ്രാവം കൂടാന്‍ കാരണമാകും. അതിനാല്‍ ഇത്തരം രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നെല്ലിക്ക കഴിക്കുക.
കരളിനെ ബാധിക്കും. ആന്റിഓക്‌സിഡന്റ് ധാരാളമുളള നെല്ലിക്ക കരള്‍ രോഗങ്ങള്‍ക്കുളള ഉത്തമ പ്രതിവിധിയാണ്. അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്‍സയ്മുകളെ ധാരാളമായി ഉല്‍പാദിപ്പിക്കുകയും കരള്‍ തകരാറിലാകാനും സാധ്യതയുണ്ട്. നെല്ലിക്ക മാത്രം കഴിച്ചാല്‍ കരള്‍ രോഗം വരില്ല എന്നാല്‍ നെല്ലിക്കയോടൊപ്പം ഇഞ്ചി കൂടി ചേര്‍ത്ത് കഴിക്കുന്നത് ചില കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.