നാട്ടിൽ തിരികെ എത്തിയ പ്രവാസികൾക്ക് ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം ; ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് കേരളത്തിൽ ജീവിക്കുവാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്ന് കേരള നിയമ സഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രവാസി ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സി പി ഐ കോന്നി മണ്ഡലം കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങൾ ഉണ്ട്. ഇവയെല്ലാം പരിഹരിക്കുവാൻ ആണ് പ്രവാസി ഫെഡറേഷൻ ശ്രമിക്കുന്നത്. പ്രവാസികൾക്കായി ക്ഷേമ നിധികൾ നിലവിലുണ്ട്. ഇതിൽ അംശാദായം അടച്ച് പ്രവർത്തന ക്ഷമമാക്കുവാൻ ഇടപെടലുകൾ ഉണ്ടാകണം.

നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്ക് ജീവിക്കുവാൻ ആവശ്യമായ ചുറ്റുപാടുണ്ടാക്കുവാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവാസികളെയും ഈ ക്ഷേമ നിധിയിൽ അംഗമാക്കണം. ഇതിനായി പ്രത്യേക യോഗം ചേരണം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അയൂബ് ഖാൻ അധ്യക്ഷത വഹിച്ചു.

പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടൈസൻ മാസ്റ്റർ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി വിനീത് കോന്നി, ഹരികുമാർ, റജികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ അയൂബ്ഖാൻ (പ്രസിഡന്റ്), സുനിൽ ഖാൻ (സെക്രട്ടറി), എന്നിവരെയും ലിൻസി, കുഞ്ഞുമോൻ, ബിനു, ഇസ്മയിൽ ആനകുത്തി മജീദ് എ ആർ എം എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...