പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അനധികൃതമായി തടികൾ ഇറക്കി ഡിപ്പോയാക്കി മാറ്റുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അനധികൃതമായി തടികൾ ഇറക്കി ഡിപ്പോയാക്കി മാറ്റുന്നതായി പരാതി. മുക്കട – ഇടമണ്‍ – അത്തിക്കയം എം.എല്‍.എ റോഡ്, ചെത്തോങ്കര – അത്തിക്കയം റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളാണിങ്ങനെ ഡിപ്പോയാക്കി മാറ്റിയിരിക്കുന്നത്. റോഡിനിരുവശവുമായി വലിയ നീളന്‍ തടികള്‍ ഇട്ടിരിക്കുകയാണ്. ശബരിമല സീസണ്‍ ആരംഭിച്ചാല്‍ തീര്‍ത്ഥാടകരായ യാത്രക്കാർക്ക് ഇത് ഭീഷണിയായി മാറും. പലപ്പോഴും റോഡ് ബ്ലോക്കാക്കിയാണ് ലോറിയിൽ തടികൾ കയറ്റുന്നത്.

ബാക്കി വരുന്ന തടികള്‍ റോഡരികിൽ കൂട്ടിയിടുകയും ചെയ്യുകയാണ് പതിവ്. കണ്ണമ്പള്ളി ജംങ്ഷന് സമീപം റോഡിന് ഇരുവശവും നീളന്‍ തേക്കുതടികള്‍ ഇട്ടിരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന തടികള്‍ പിക്കപ്പ് വാഹനങ്ങളില്‍ എത്തിച്ച് ഇടാനുള്ള സ്ഥലവുമായി ഇവിടം മാറ്റുകയാണ്. എന്നാല്‍ വിഷയം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ഇത്തരം അനധികൃത പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എന്‍ജിനീയര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...