ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങൾ കാണുന്നുളളൂ ; കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വീജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കെ സുധാകരൻ  പ്രതികരിച്ചത്. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങൾ കാണുന്നുളളൂ എന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. സത്യസന്ധമായിരുന്നു ഈ സർക്കാരിനെങ്കിൽ എന്നോ അന്വേഷണം നടത്താനുള്ള ജാ​ഗ്രത ഈ സർക്കാർ കാണിക്കേണ്ടതായിരുന്നു. സംഭവം നടന്നിട്ട് എത്ര കാലമായി? തണുത്തുറച്ച ഒരു കേസായി ഇത് മാറി. ഇപ്പോൾ എസ്എഫ്ഐഒ ചെയ്യാൻ പോകുന്നു എന്ന് പറയുന്നതിനകത്ത് ഞങ്ങൾക്കൊന്നുമൊരു പ്രതീക്ഷയില്ല. സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല. അവിടെയും വിലക്കും നിയന്ത്രണവും വരാം. അതിനുളള സാധ്യതകളാണ് ഞങ്ങൾ കാണുന്നത്. അതിന്റെ റിസൾട്ട് വരട്ടെ, എന്നിട്ട് നമുക്ക് പ്രതികരിക്കാം.’ കെ. സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയുടെ പണ ഇടപാട് നടത്തിയെന്നാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...