എവിടെയായാലും പിന്തുടർന്ന് കൊല്ലും ; നെതന്യാഹുവിനെ വിടില്ലെന്ന് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് കൊലപ്പെടുത്തുമെന്ന് ഇറാൻ. കുട്ടികളെ കൊല്ലുന്ന കുറ്റവാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഞങ്ങൾ പിന്തുടർന്ന് അയാളെ ഇല്ലാതാക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. കുറച്ചു ദിവസമായി നെതന്യാഹുവിനെ പൊതുവേദികളിൽ കാണാറില്ലെന്നാണ് റിപ്പോർട്ട്. മാർച്ച് 12നാണ് ഇസ്രായേൽ നെതന്യാഹുവിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ എഐ നിർമിതമാണെന്നും അദ്ദേഹത്തിന്റെ ഒരു കൈയിൽ ആറ് വിരലുകൾ ഉള്ളതായി തോന്നിപ്പിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും വാർത്തകൾ ഇസ്രായേൽ തള്ളി.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കൊല്ലുമെന്ന് വീഡിയോയിൽ നെതന്യാഹു ഭീഷണി മുഴക്കി. നെതന്യാഹു എവിടെയാണെന്ന് നിരൂപക കാൻഡസ് ഓവൻസും ചോദിച്ചു. എന്നാൽ, നെതന്യാഹുവിന്റെ മരണവാർത്തകൾ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. നെതന്യാഹു സുഖമായിരിക്കുന്നുവെന്നാണ് ഓഫിസ് വ്യക്തമാക്കിയത്. ചില ഉപയോക്താക്കൾ അദ്ദേഹത്തിന്റെ മകൻ യെയർ നെതന്യാഹു സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായെന്നും പറയുന്നു. എക്സിൽ ഏകദേശം 284,000 ഫോളോവേഴ്‌സുള്ള വളരെ സജീവവുമായ യെയർ മാർച്ച് 9 മുതൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി

0
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി....

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ; വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ടി.ഐ മധുസൂദനന്‍

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ച് ടി.ഐ...

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം ; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

0
കൊച്ചി: ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാൻ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ്...

സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ;...

0
തിരുവനന്തപുരം : സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക്...