Monday, April 29, 2024 5:37 am

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ പോരാട്ടം ഞങ്ങൾ ഉയർത്തിപ്പിടിക്കും ; കനയ്യ കുമാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിജെപിയുടെ തുക്ഡെ തുക്ഡെ ​ഗ്യാങ് പരാമർശത്തിനോട് താനെന്തിന് പ്രതികരിക്കണമെന്ന് കോൺ​ഗ്രസ് നേതാവും ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവുമായ കനയ്യ കുമാർ. താനെന്തിന് അതിനെ എതിർക്കണം അത്തരം നുണകളെ എതിർക്കേണ്ടതില്ലെന്നും കനയ്യകുമാർ പറഞ്ഞു. ദില്ലിയിൽ മത്സര രം​ഗത്തുള്ള കനയ്യ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപിയുടെ തുക്ഡെ തുക്ഡെ ​ഗ്യാങ് പരാമർശത്തിനെതിരെ പ്രതികരിച്ചത്. ജെഎൻയുവിലെ സമര കാലത്തായിരുന്നു കനയ്യ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെ തുക്ഡെ തുക്ഡെ ​ഗ്യാങ് എന്ന് ബിജെപി നിരന്തരം അധിക്ഷേപിച്ചിരുന്നത്. താനെന്തിന് അതിനെ എതിർക്കണം. അത്തരം നുണകളെ എതിർക്കേണ്ടതില്ല. വാസ്തവത്തിൽ ചോദ്യം അവരെ കുറിച്ചാണ്.

എൻഐഎ, സിബിഐ, ഇഡി ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളും അവർക്ക് കീഴിലാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടേതാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഒരു തെളിവുമില്ലാതെ ജയിലിൽ അടയ്ക്കാൻ കഴിയുമ്പോൾ ആരാണ് അവരെ തടയുന്നത്? കഴിഞ്ഞ 10 വർഷമായി അവർ ഇത് പറയുന്നത് മറ്റൊന്നും ഇല്ലാത്തതിനാലും ജനങ്ങളുടെ ശ്രദ്ധ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് തിരിക്കാനുമാണ-കനയ്യ കുമാർ പറഞ്ഞു. ജനങ്ങളോടും ദില്ലി കോൺഗ്രസിൻ്റെ നേതൃത്വത്തോടും ഞാൻ നന്ദിയുള്ളവനാണ്. തനിക്ക് മികച്ച പോരാട്ടം നടത്താൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ പോരാട്ടം ഞങ്ങൾ ഉയർത്തിപ്പിടിക്കും. മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും ദില്ലിയിൽ മാത്രമല്ല രാജ്യത്തുടനീളം നമ്മൾ കാണുന്നത് ഈ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണ് എന്നതാണ്. ടിവിയിലും ഇലക്‌ട്രോണിക് മാധ്യമങ്ങളിലും കാണുന്ന നമ്പറുകളെല്ലാം വ്യാജമാണ്. ബി ജെ പി ആവർത്തിച്ച് ഇതേ കാര്യങ്ങൾ പറയുന്നുണ്ട്. അവരുടെ സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സാധിച്ചിട്ടില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീ സുരക്ഷ, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും കനയ്യ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​കൊലപ്പെടുത്തി

0
ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ 33 കാ​ര​നാ​യ...

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...