കേരളത്തിലേക്ക് വന്‍ ആയുധക്കടത്ത് ; പിന്നില്‍ ടി.പി വധക്കേസ് പ്രതി ? , ചോദ്യം ചെയ്യല്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു തോക്കടക്കമുള്ള ആധുനിക ആയുധങ്ങളുടെ കള്ളക്കടത്ത് നടക്കുന്നുവെന്ന നിഗമനത്തില്‍ കര്‍ണാടക പോലീസ്. കേരളത്തിലേക്കു കൊണ്ടുപോവുകയായിരുന്ന വിദേശനിര്‍മിത തോക്കുകള്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നു പിടികൂടിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷ് ഉള്‍പ്പെട്ട വന്‍സംഘമാണു തോക്കുകടത്തിനു പിന്നിലെന്നാണു പോലീസിന്റെ സംശയം. രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കസ്റ്റഡിയിലെടുത്ത ബെംഗളൂരു പോലീസ്, അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കേരളത്തിലേക്കുള്ള കടത്താനായി എത്തിച്ച തോക്കുകള്‍ കഴിഞ്ഞ 6നാണു ബെംഗളുരു കബണ്‍ പാര്‍ക്ക് പോലീസ് പിടികൂടിയത്. ഇവന്റ്മാനേജ്മെന്റ് സംഘാടകനായ മലയാളി നീരജ് ജോസഫ് വില്‍പനക്കാരനെ കാത്തുനില്‍ക്കുന്നതിനിടെ ക്വീന്‍സ് റോഡില്‍ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 3 പിസ്റ്റളുകളും 99 വെടിയുണ്ടകളും പിടിച്ചെടുത്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ നിര്‍ദേശ പ്രകാരമാണു തോക്കുകളെത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ നീരജ് ജോസഫ് മൊഴി നല്‍കി. തുടര്‍ന്ന് അതീവ രഹസ്യമായി ബെംഗളുരു പോലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി രജീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

മ്യാന്‍മറില്‍ നിന്നു കള്ളക്കടത്തായി നാഗാലന്‍ഡിലെത്തിച്ച വിദേശ നിര്‍മിത തോക്കാണു പിടികൂടിയതെന്നു പോലീസ് സ്ഥിരീകരിച്ചു. നാഗാലാന്‍ഡില്‍ നിന്ന് തോക്കൊന്നിന് 70000 രൂപ വീതം നല്‍കിയാണു വാങ്ങിയതെന്നാണു നീരജിന്റെയും മൊഴി. ബോഡോ തീവ്രവാദികളുടെ സ്വാധീനമേഖലയില്‍ നിന്നാണ് തോക്കുകളെത്തിയതെന്നു വ്യക്തമായതോടെ ബെംഗളുരു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീരജ് ജോസഫിനും ടി.കെ. രജീഷിനും ഇത്തരം സംഘടനകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ടി.പി. വധക്കേസ് പ്രതികളിലൊരാള്‍ ജയിലിലിരുന്ന് തോക്ക് സംഭരിക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...