ആളെ ഇടിച്ചിട്ട് അസഭ്യം പറഞ്ഞു – നിര്‍ത്താതെ പോയി ; കാറില്‍ നിന്ന് കണ്ടെടുത്തത് ആയുധങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബീച്ചിന് സമീപം ഇടിച്ചിട്ട് നിർത്താതെ പോയ കാറിൽനിന്ന് ആയുധങ്ങളുമായി മൂന്നുപേർ പോലീസ് പിടിയിലായി. പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റ് നമ്പർ 30-ൽ വിനീത് (മണികണ്ഠൻ-30), പുക്കുളം സുനാമി ഫ്ലാറ്റിൽ സജിത്ത് (27), സജിത്ത് (ഉണ്ണി-34) എന്നിവരാണ് പിടിയിലായത്.

കൊല്ലം ബീച്ചിനു സമീപം നേതാജി നഗറിൽവെച്ച് മഞ്ജു എന്ന സ്ത്രീയുടെ മകനെ ഇടിച്ചിട്ട ശേഷം അസഭ്യം പറഞ്ഞ് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കൺട്രോൾ റൂം പോലീസ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേർന്ന് കൊച്ചുപിലാംമൂട് ജങ്ഷനിൽവെച്ചാണ് ഇവരെ പിടികൂടിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ.രതീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ആർ.രതീഷ്കുമാർ, അഭിലാഷ്, യേശുദാസ്, എസ്.സി.പി.ഒ. രാജീവ്, സി.പി.ഒ.മാരായ രമേശൻ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...