മുംബൈ : മുംബൈ-ആഗ്ര ഹൈവെയിലെ ദുലെയില്‍ വ്യാഴാഴ്ച രാവിലെ പോലീസ് പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം. സ്‌കോര്‍പിയോയില്‍ കടത്താന്‍ ശ്രമിച്ച 89 വാളുകളും ഒരു കഠാരയുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ ചിത്തോര്‍ഗഢില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വാളുകള്‍ എവിടേക്ക് കൊണ്ടുപോകാനാണെന്ന് വ്യക്തമല്ല.
ഹൈവെയിലെ പോലീസ് പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം
RECENT NEWS
Advertisment