ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ കാലാവസ്ഥയും നിർണായകമാകും. ഇന്ന് ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടാെന്നാണ് മുന്നറിയിപ്പ്. ഇന്നലെ കനത്ത മഴയും ഗംഗാവലി നദിയിലെ കുത്തൊഴുക്കും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അർജുനായുള്ള തെരച്ചിലിന്‍റെ ഒൻപതാം ദിനമാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. അര്‍ജുന്‍റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കാർവാർ എസ്പി സ്ഥിരീകരിച്ചു. കനത്ത മഴയും കാറ്റും മൂലം ഇന്നലെ ട്രക്ക് ഉയര്‍ത്താനായില്ല. ഇന്ന് ദൗത്യത്തിനായി ഡ്രോണുകളും എത്തിക്കും. ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കർണാടക സര്‍ക്കാര്‍ പറയുന്നു. അതിന് ശേഷം ഡൈവര്‍മാര്‍ ഇറങ്ങി ട്രക്കില്‍ ക്ലിപ്പുകള്‍ ഘടിപ്പിച്ച് പുഴയില്‍ നിന്നും ട്രക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കും. ഇന്ന് മാധ്യമങ്ങൾക്ക് സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ദൃശ്യങ്ങളും വിവരങ്ങളും 2 മണിക്കൂർ ഇടവിട്ട് നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണ് എന്ന് എസ്പി നാരായാണ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1