കൊച്ചി : സംസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് തീരദേശ മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദുരിതം വിതച്ച മേഖലകളില്‍ ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായിട്ടുണ്ട്. പലയിടത്തും കടല്‍ക്ഷോഭവും ഉണ്ട്.
എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കടല്‍കയറ്റം പുലര്‍ച്ചെ രണ്ടുമണി മുതല്‍ രൂക്ഷമായി. പ്രദേശത്തെ ജനങ്ങള്‍ ഇന്ന് വീണ്ടും കടല്‍ കയറുമെന്ന ആശങ്കയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ചെല്ലാനത്ത് മാത്രം തുറന്നിട്ടുണ്ട്.