ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം ; ഇടിമിന്നലില്‍ 3 പേര്‍ മരിച്ചു : വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ. ഒഡീഷയില്‍ പെയ്ത കനത്ത മഴ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മിന്നലേറ്റ് വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. അതിശക്തമായ കാറ്റില്‍ മൂന്ന് വലിയ ദുര്‍ഗാ പൂജ പന്തല്‍ ഗേറ്റുകള്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കനത്ത മഴയില്‍ ഒഡീഷയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ വീണു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം തടസപ്പെട്ടു. ഒഡീഷയിലെ തീരദേശ ജില്ലകളിലാണ് തീവ്രമായ മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ 97 മില്ലിമീറ്റര്‍ മഴയാണ് ഭദ്രകില്‍ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...