ശക്തമായ ചുഴലിക്കാറ്റില്‍ അപ്പര്‍ കുട്ടനാട്ടില്‍ വന്‍ നാശനഷ്ടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

എടത്വാ : ശക്തമായ ചുഴലിക്കാറ്റില്‍ എടത്വാ, തകഴി, തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു.

എടത്വാ നാലാം വാര്‍ഡില്‍ കളങ്ങര വാഴപ്പറമ്പില്‍ ഓസേഫ് ആന്റണി (സാബു), മുണ്ടകത്തില്‍ സോമന്‍, ഈഴേത്ത് തങ്കപ്പന്‍, മാമൂട്ടില്‍ എല്‍സമ്മ, ചങ്ങങ്കരി കൈതത്തറ ഭാസ്‌കരന്‍, ഇരുപതില്‍ചിറ ശ്യംജിത്ത് ജി. കെ, തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം തൈപ്പറമ്പില്‍ ദാമോദരന്‍, ചെക്കിടിക്കാട് കൂലിപ്പുരയ്ക്കല്‍ സുശീലന്‍, തെക്കേ വല്ലിശ്ശേരില്‍ ഉത്തമന്‍, തലവടി പഞ്ചായത്ത് താമരാങ്കളില്‍ ഗോപി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഓസേഫ് ആന്റണി, ഭാസ്‌കരന്‍, ശ്യം ജി.കെ., സുശീലന്‍ എന്നിവരുടെ വീടിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായി പറന്നുപോയി.

തലവടി താമരങ്കളില്‍ ഗോപിയുടെ മകന്റെ വിവാഹം ഇന്ന് നടക്കാനിരിക്കേ വിവാഹ പന്തലിന്റേയും വീടിന്റേയും മുകളിലേക്കാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്സ് എത്തി മരംമുറിച്ചുമാറ്റി. കേളമംഗലം ബീന അപ്പുക്കുട്ടന്റെ പശുതൊഴുത്തിന്റേയും, ചങ്ങങ്കരി അങ്കണവാടിയുടേയും, കേളമംഗലം തണ്ടപ്രാത്തറ ക്ഷേത്രത്തിന്റേയും മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഈഴേത്ത് തങ്കപ്പന്റെ വീടിന് മുകളില്‍ മരം വീഴുമ്പോള്‍ 98 വയസ് പ്രായമായ വൃദ്ധമാതാവും വീട്ടിലുണ്ടായിരുന്നു. ശക്തിയായ കാറ്റില്‍ നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തിയിരുന്നു. പ്രദേശത്ത് വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.

അരമണിക്കൂറോളം തുടര്‍ച്ചയായി വീശിയടിച്ച ശക്തിയായ കാറ്റില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഒഴിച്ചുള്ള ഒട്ടുമിക്ക കെട്ടിടത്തിന്റേയും മേല്‍ക്കുരകള്‍ തകര്‍ന്നു. ഷീറ്റും ഓടുകളും മീറ്ററുകളോളം പറന്നുപോകുകയായിരുന്നു. വന്‍വൃക്ഷങ്ങള്‍ കടപുഴകി വീണ് ഗ്രാമീണ റോഡുകളിലെ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത രീതിയിലാണ് പലസ്ഥലങ്ങളിലും കടപുഴകി വീണ മരങ്ങള്‍ തടസ്സം സൃഷ്ടിച്ചത്. കാറ്റില്‍ നാശംവിച്ച പ്രദേശങ്ങളില്‍ രാവിലെ മുതല്‍ കെ.എസ്‌ഇബി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

ബൈക്കിൽ ‘റിവേഴ്സ്’ യാത്ര ; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച...