ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ലഭിച്ചത് ശരാശരി മഴയെക്കാള്‍ കുറവെന്ന് കാലവസ്ഥ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ലഭിച്ചത് ശരാശരി മഴയെക്കാള്‍ കുറവെന്ന് കാലവസ്ഥ വകുപ്പ്. ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗ്രാഫിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 15 ശതമാനം കുറവാണ് മഴയില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കുറവ് മഴ ഉത്തര്‍പ്രദേശിലാണ്. ഈ കാലയളവില്‍ ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 44 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്.

അതേസമയം ആഗസ്റ്റ് 15 തിങ്കളാഴ്ച വലിയ രീതിയില്‍ മഴ ലഭിച്ചതായും കാലവസ്ഥ നിരീക്ഷണ വകുപ്പ് വ്യകതമാക്കുന്നു. ഈ ദിവസം 110 ശതമാനം കൂടുതല്‍ മഴ ലഭിച്ചെന്നാണ് കണക്കുകള്‍ . ബിഹാറാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വലിയ തോതില്‍ മഴ കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനം. മഴയില്‍ 39 ശതമാനം കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ ഈ കാലയളവില്‍ രേഖപ്പെടുത്തിയത് ശരാശരി മഴയേക്കാള്‍ 19 ശതമാനം കുറവാണ്. അതേസമയം തമിഴ്നാട്, തെലങ്കാന രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അധിക മഴ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 81 ശതമാനം മഴ കൂടുതല്‍ രേഖപ്പെടുത്തിയ തമിഴ്നാടാണ് ചാര്‍ട്ടില്‍ ഒന്നാമത്. തെലങ്കാനയില്‍ 74 ശതമാനം അധിക മഴയാണ് ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...