യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദിച്ചവശനാക്കി പണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവാവിനെ സ്‌നേഹം നടിച്ച്‌ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയ യുവതി മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാളെ മര്‍ദ്ദിച്ചവശനാക്കി പണവും സ്വര്‍ണവും കവര്‍ന്നു. കോട്ടയം വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഇയാളുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. പ്രതികളുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതിയെ യുവാവ് പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ വിളിയായി. കഴിഞ്ഞ എട്ടിന് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തി.

205ാം നമ്പര്‍ മുറിയിലെത്തിയ യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഒന്നേകാല്‍ പവന്‍റെ മാലയും ഒരുപവന്‍റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പേഴ്സില്‍ നിന്ന് 5,000 രൂപയും കൈക്കലാക്കി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15,000 രൂപ മൊബൈല്‍ആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ 13ന് പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. ലോഡ്ജിലെത്തി പരിശോധിച്ച പോലീസ് സി.സി.ടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വഴി പ്രതികളിലേക്ക് എത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...