വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി സംഘര്‍ഷം ; യുവാവ് അടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ഹരണ്‍ രവി ചൗധരി (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ബംഗാളിലെ സമൂറിയയില്‍ ബാഗ്‌ദിഹ ഗ്രാമത്തില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി കാറ്ററിംഗ് ജീവനക്കാരും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.

തുടര്‍ന്ന് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. കാറ്ററിംഗ് ജീവനക്കാര്‍ കുടുംബാംഗങ്ങളെ മര്‍ദിക്കുകയും വിവാഹ വേദി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെ സംഘര്‍ഷം തടയാന്‍ ശ്രമിച്ച രവി ചൗധരിക്ക് അടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവി ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജമൂറിയ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...