രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 8.30ന് രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. ചമ്പല്‍ നദിയിലേക്ക് കാര്‍ മറിഞ്ഞാണ് അപകടം. ചൗത് കാ ബര്‍വാഡയില്‍ നിന്ന് ഉജ്ജയിനിലേക്ക് പോകുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നയുടന്‍ പോലിസും അഗ്‌നിശമന സേയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ പുഴയില്‍ നിന്ന് ഉയര്‍ത്തിയെടുത്തു. ഏഴു മൃതദേഹങ്ങള്‍ കാറിനകത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ നദിയില്‍ നിന്നുമാണ് കോട്ട മുനിസിപ്പല്‍ കോര്‍പറേഷന്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തതെന്ന് പോലിസ് സൂപ്രണ്ട് കേസര്‍ സിങ് ഷെഖാവത്ത് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ ഹരിമോഹന്‍ മീണ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...