വൈദ്യുതി ചാര്‍ജ് പാടശേഖര സമിതികളുടെ അക്കൗണ്ട്‌ വഴിയാക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : പാടശേഖരങ്ങളില്‍ വെള്ളം വറ്റിക്കുന്നതിനുള്ള വൈദ്യുതി ചാര്‍ജ് പാടശേഖര സമിതികളുടെ അക്കൗണ്ട്‌ വഴിയാക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം വിവാദത്തിലേക്ക്. വൈദ്യുതി ചാര്‍ജ് കൃഷിവകുപ്പ് വൈദ്യുതി വകുപ്പിന് നേരിട്ട് അടയ്‌ക്കുന്നതാണ് നിലവിലുള്ള രീതി. ഇത് തകിടം മറിയ്‌ക്കുന്നത് കൃഷിക്കുണ്ടാകുന്ന വൈദ്യുതി ചെലവ് മുഴുവന്‍ തങ്ങളില്‍ നിന്ന് ഈടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച്‌ കര്‍ഷകരും പാടശേഖരസമിതികളും പ്രതിഷേധത്തിലാണ്.

കൃഷിവകുപ്പ് അടുത്തിടെ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെല്ലാം തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്നതാണെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ കൃഷിക്ക് വൈദ്യുതി നല്‍കിയതിന്റെ ഭാഗമായി കൃഷിവകുപ്പിനുള്ള ബാദ്ധ്യത ഇതുവരെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൃഷിവകുപ്പില്‍ നിന്ന് പണം അക്കൗണ്ടില്‍ എത്താന്‍ വൈകിയാല്‍ വൈദ്യുതി ചാര്‍ജിന്റെ ബാദ്ധ്യത പാടശേഖര സമിതിയുടെ തലയിലാകുമെന്നാണ് ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....