ബ്ലാക്ക് കോഫി മുടങ്ങാതെ കഴിക്കുക, അമിത ഭാരവും കുടവയറും മാറി കിട്ടും, കഴിക്കേണ്ടത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

മ്മുടെ ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവില്ല. ബ്ലാക്ക് കോഫിയാണ് അതിലൊരു മികച്ച മാര്‍ഗം. ഇത് നമ്മുടെ ഡെയ്‌ലി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നോക്കണം. എന്താണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം. നമ്മുടെ അമിത ഭാരത്തെ കുറയ്ക്കാനുള്ള പാനീയമാണ് ബ്ലാക് കോഫി. അത് ഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കും. ശരീര പോഷണത്തെ വര്‍ധിപ്പിക്കുന്ന പ്രകൃതിദത്തമായ കാര്യമാണ് ബ്ലാക് കോഫി. അതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനത്തെ നല്ല രീതിയിലാക്കാനും, അത് വഴി കൃത്യമായ ശരീര പോഷണത്തെയും ഇവ സഹായിക്കും. നിങ്ങള്‍ ഒരു ഗ്ലാസ് ബ്ലാക്ക് കോഫി കഴിക്കുമ്പോള്‍, കഫീന്‍ നിങ്ങളുടെ കേന്ദ്ര നാഡീ വ്യവസ്ഥയായി പ്രവര്‍ത്തിക്കും. അത് ശരീരത്തില്‍ നിന്ന് അഡ്രിനാലിന്‍ കൂടുതലായി പുറന്തള്ളാന്‍ നമ്മുടെ ശരീരത്തെ സഹായിക്കും.

ഈ ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പേറിയ കോശങ്ങളെ ഫാറ്റി ആസിഡുകളായി മാറ്റും. ഇതിലൂടെ ഊര്‍ജ സ്രോതസ്സായി അത് മാറും. അത് നമ്മളെ ഊര്‍ജസ്വലരായി നില്‍ക്കാന്‍ സഹായിക്കും. നമ്മുടെ ദഹനവ്യവസ്ഥയും, ശരീര പോഷണവും മികച്ചതാവുമ്പോള്‍ കലോറികള്‍ വേഗം ഇല്ലാതാവും. അതിലൂടെ ഭാരം കുറയ്ക്കുന്നത് എളുപ്പത്തിലാവും. കുടവയര്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിനെയും ഇല്ലാതാക്കാന്‍ സാധിക്കും. ബ്ലാക് കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നമ്മുടെ ഫിസിക്കലായിട്ടുള്ള പെര്‍ഫോമന്‍സിനെ കരുത്തുറ്റതാക്കും. കാരണം അഡ്രിനാലിന്‍ ലെവല്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് കൊണ്ടാണ്. നമ്മുടെ ശരീരം കൊണ്ട് ചെയ്യേണ്ട പല കാര്യങ്ങളും ഊര്‍ജസ്വലതയോടെ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ മികവ് അതിനുണ്ടാവും. ഇതിനൊപ്പം മികച്ച വ്യായാമം കൂടിയുണ്ടെങ്കില്‍ കൂടുതല്‍ കലോറികള്‍ ശരീരത്തില്‍ കുറയ്ക്കാനാവും. പിന്നെ ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടി വരില്ല. ബ്ലാക്ക് കോഫി കൃത്യമായ അളവിലാണ് കഴിക്കുന്നതെന്ന് മാത്രം ഉറപ്പുവരുത്തുക. പരമാവധി രണ്ട് ബ്ലാക്ക് കോഫികള്‍ മാത്രം കഴിക്കുക. അതില്‍ കൂടുതലായാല്‍ ശരീരത്തെ അത് നെഗറ്റീവായി ബാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...