വണ്ണം കുറയുന്നില്ലേ ? ഇതാ ഈ അടിപൊളി കോമ്പിനേഷന്‍ ഭക്ഷണം പരീക്ഷിക്കു

For full experience, Download our mobile application:
Get it on Google Play

നമ്മൾ എന്ത് കഴിക്കുന്നു, കഴിക്കുന്നില്ല എന്നതിനെ അനുസരിച്ചായിരിക്കും നമ്മുടെ ആരോഗ്യ അവസ്ഥയും. എല്ലാം വാരി വലിച്ച് കഴിച്ചെന്ന് കരുതി ഒരാൾ ആരോഗ്യവാനായി ഇരിക്കണമെന്നില്ല. അതേസമയം തന്നെ ചിലതൊക്കെ കഴിച്ചില്ലെന്ന് കരുതി പ്രശ്നമൊന്നുമില്ല താനും. പോഷകങ്ങൾ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവയെല്ലാം നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമാണ്. ആരോഗ്യത്തോടെയിരിക്കാൻ ഇവയെല്ലാം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണ കോമ്പിനേഷനുകൾ ഇന്ന് പരിചയപ്പെടാം. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ തീർച്ചയായും വണ്ണം കുറയ്ക്കാൻ സഹായിക്കും. കാരണം എന്തെന്നല്ലേ? പറയാം. ഇവ പെട്ടെന്ന് ദഹിക്കില്ല അതുകൊണ്ട് തന്നെ എപ്പോഴും വയറ് നിറഞ്ഞിരിക്കുന്നത് പോലെ തോന്നും. അതിനാൽ ഇടക്കിടെ വിശപ്പ് അനുഭവപ്പെടില്ലെന്ന് സാരം. മ്യൂസ്‌ലിയിൽ ഒരു കപ്പിൽ 4 ഗ്രാം ആണ് ഫൈബർ.രണ്ട് ഗ്രാം ഫൈബർ ഉളള വാൾനട്ടുകൾ കൂടി ഒപ്പം കഴിക്കാം. പ്രോട്ടീൻ സമ്പുഷ്ടമാണ് വാൾനട്ട്.

ആരോഗ്യപ്രദമായ ഡയറ്റിൽ നിർദ്ദേശിക്കപ്പെടുന്ന രണ്ട് ഭക്ഷണങ്ങളാണ് ഇവ. അവോക്കാഡോകളിൽ ഉള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. ഇലക്കറികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇലക്കറിയിൽ ഇരുമ്പുകൾ അടങ്ങിയിട്ടുണ്ട്. ചീര പോലുള്ളവ തനിയെ ജ്യൂസായും കുടിക്കുന്നത് ഗുണകരമാണ്. 3. മുട്ടയും കാപ്സിക്കവും മുട്ടയിൽ മെറ്റബോളിസം വർധിപ്പിക്കുന്ന കോളിൻ സംയുക്തം അടങ്ങിയിട്ടുണ്ട്. കാപ്സിക്കം ആകട്ടെ വിറ്റാമിൻ സിയുടെ കലവറയും. മതിയായ അളവിൽ വിറ്റാമിൻ കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോളിനെതിരെതിരെ പ്രവർത്തിക്കുന്നു.

വയറ് കുറക്കുന്നതിനു വണ്ണം കുറക്കുന്നതിനും മികച്ചതാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ കൊഴുപ്പ് കത്തിക്കുന്ന ആന്റിഓക്‌സിഡന്റ് ആയ ഇസിജിസി അടങ്ങിയിട്ടുണ്ട്. നാരങ്ങയിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ വയറ് നിറഞ്ഞ് നിൽക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നൽ തീർച്ചയായും ഉണ്ടാകില്ല. ചിക്കനിൽ ആരോഗ്യകരമായ ഫാറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ആവശ്യമായ പ്രോട്ടീനുകളുടെയും പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് ചിക്കൻ. പച്ചക്കറികൾ ആവശ്യത്തിന് അനുസരിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എത്ര ഉൾപ്പെടുത്തണമെന്ന് അറിയാൻ ഡയറ്റീഷ്യന്റെ സഹായം കൂടി സ്വീകരിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...

അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന കോർ കമാൻഡർ ചർച്ചയിൽ പുരോഗതി

0
ന്യൂഡൽഹി : ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ...

പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം പിരിച്ച സംഭവത്തിൽ നടപടിയുമായി ഡിജിപി

0
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം...