Monday, April 21, 2025 6:02 am

വംശീയ രാഷ്ട്രീയത്തിന് പ്രതിവിധി സാമൂഹ്യ നീതിയുടെ രാഷ്ട്രീയം : സുരേന്ദ്രന്‍ കരിപ്പുഴ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് ആശയാടിത്തറ ഒരുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. വംശീയ അജണ്ടകളെ മറികടക്കുന്നതിന് സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തിന് മാത്രമാണ് സാധിക്കുകയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴപറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ്ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍ കരിപ്പുഴ.

വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരങ്ങളിലൂടെയും സംവരണ പ്രക്ഷോഭങ്ങളിലൂടെയുമാണ് കേരളത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമടയാളപ്പെടുത്തിയത്. സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. കോര്‍പ്പറേറ്റ് ചങ്ങാത്തമുള്ള ജനദ്രോഹ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു.

പൊന്നാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വഹാബ് വെട്ടം അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ നാസര്‍ കീഴുപറമ്പും വൈസ് ക്യാപ്റ്റന്‍ ഗണേഷ് വടേരിയും അഭിവാദ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ മുനീബ് കാരക്കുന്ന്, സുഭദ്ര വണ്ടൂര്‍, നസീറ ബാനു, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ അഷ്റഫ് വൈലത്തൂര്‍, ഷറഫുദ്ധീന്‍ കൊളാടി, റജീന ഇരിമ്പിളിയം, ഹബീബ് സി പി , ഷിഫ ഖാജ, മണ്ഡലം നേതാക്കളായ റഷീദ് രണ്ടത്താണി, കമറുദ്ധീന്‍ എന്നിവര്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചടങ്ങിന് പൊന്നാനി മണ്ഡലം പ്രസിഡന്റ്മുഹമ്മദ് പൊന്നാനി സ്വാഗതവും സെക്രട്ടറി സി വി ഖലീല്‍ നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...