വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ഭരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ഭരണം നേടി. സംസ്ഥാന തലത്തില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയില്‍ തന്നെ പുതിയ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എം എം ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ യു ഡി എഫിന് വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്നും എസ് ഡി പി ഐ വിട്ടു നിന്നു. നേരത്തെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ, സി പി എമ്മിനെ പിന്തുണച്ചിരുന്നു. എസ് ഡി പി ഐ പിന്തുണയില്‍ സി പി എം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും ഭരണം വേണ്ടെന്ന് പറഞ്ഞ് രാജിവെയ്‌ക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പരസ്‌പരം വാക്പോര് നടന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അതൊരു അടഞ്ഞ അദ്ധ്യായമാണെന്നായിരുന്നു നേതാക്കളുടെ മറുപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...