Friday, June 28, 2024 8:03 pm

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി.
ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്നും മുല്ലപ്പള്ളി. എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളത്. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. നിലവില്‍ മതേതര നയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെന്നും കെ മുരളീധരന്‍. വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും എംപി.
കൂടാതെ 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമെന്നും എം എം ഹസന്‍. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന്‍.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ.എം .എസ്. സുനിലിന്റെ 312 -മത് സ്നേഹഭവനം വിധവയും പോളിയോ ബാധിതയുമായ സീതയ്ക്കും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായ...

ഭൂമി ലഭിക്കില്ല എന്ന് വന്നതോടെ സിൽവർ ലൈൻ പദ്ധതിയുടെ രൂപരേഖ തന്നെ അപ്രസക്തമായി ;...

0
കുന്നന്താനം : ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു തുണ്ടു ഭൂമി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ അഞ്ച് ഇന്റഗ്രേറ്റഡ്...

ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു ; കേരളാ പ്രദേശ് ഗാന്ധി...

0
പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു...