കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച മുന്നേറ്റം. കൊച്ചി കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അക്കൗണ്ട് തുറന്നു. കോര്‍പ്പറേഷന്‍ വാര്‍ഡ് 69ല്‍ തൃക്കാണര്‍വട്ടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കാജല്‍ സലീം വിജയിച്ചു. കാജല്‍ സലീമിന് യു.ഡി.എഫിന്‍റെ പിന്തുണയുണ്ടായിരുന്നു.
എറണാകുളം ജില്ല കീഴ‍്‍മാട് രണ്ടാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നജീബ് പെരിങ്ങാട്ട് വിജയിച്ചു. പറവൂരില്‍ കോട്ടുവള്ളി 5-ാം വാര്‍ഡ് സുമയ്യ ടീച്ചര്‍ ജയിച്ചു. ഈരാറ്റുപേട്ട നഗരസഭ ആറാം വാര്‍ഡില്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എസ്‌എസ് കെ നൗഫല്‍ വിജയിച്ചു. പാലക്കാട് നഗരസഭ വാര്‍ഡ് 32 ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം. സുലൈമാന് ജയം.
കോഴിക്കോട് മുക്കം മുന്‍സിപാലിറ്റിയിലും മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വാര്‍ഡ് 18 ല്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20 ആം വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരാണ് വിജയിച്ചത്.