എസ്.സി, എസ്.ടി മേഖലയിലെ ഭരണകൂട തട്ടിപ്പിനും ആസൂത്രിതമായ കൈകടത്തലിനുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.സി, എസ്.ടി മേഖലയിലെ ഭരണകൂട തട്ടിപ്പിനും ആസൂത്രിതമായ കൈകടത്തലിനും സംവരണ അട്ടിമറിക്കുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ പ്രക്ഷോഭം മാര്‍ച്ച്‌  24 – ന് (വ്യാഴം) ദേശീയ സെക്രട്ടറി അജിത് യാദവ് മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യും. എസ്.സി, എസ്.ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സെല്‍ പുനഃസ്ഥാപിക്കുക, എയ്‌ഡഡ് – സ്വകാര്യ മേഖല സംവരണം നടപ്പിലാക്കുക, എസ്.സി / എസ്.ടി ഫണ്ട് തട്ടിപ്പ് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാര്‍ച്ച്‌ 24 – ന് രാവിലെ 10 മണി മുതല്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ വിവിധ സാംസ്കാരിക, രാഷ്ട്രീയ, സമുദായ നേതാക്കള്‍ പങ്കെടുക്കും.

ആദിവാസി – ദളിത് സമൂഹങ്ങളുടെ പുരോഗതിയെ തടയുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉദ്യോഗസ്ഥ – ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നുവെന്ന് പരിപാടിയുടെ കണ്‍വീനര്‍ കൂടിയായ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കെ.കെ ബാബുരാജ്, സണ്ണി എം കപിക്കാട്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സജീവ്, അനന്തു രാജ് (അംബേദ്കറൈറ്), വിനില്‍ പോള്‍, സതിശ്രീ ദ്രാവിഡ്‌ (ആദിശക്തി സമ്മര്‍ സ്കൂള്‍), അഖില്‍ജിത് കല്ലറ (ബഹുജന്‍ യൂത്ത് മൂവ്മെന്‍റ്), വെല്‍ഫെയര്‍ പര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് തുടങ്ങിയവര്‍ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...