ചെന്നൈ : ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കേരളത്തിനും വിവരം കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ബോട്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ, എത്രപേരുണ്ടെന്നൊ വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 25ന് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ കെ 47 തോക്കുകളുമായി പോയ ശ്രീലങ്കന്‍ ബോട്ട് പിടിയിലായിരുന്നു. ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് എതിരെ എഎന്‍ഐഎ കേസെടുത്തിരുന്നു.