തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിൽ ‘എന്‍റെ സർക്കാർ’ എന്ന് ഗവർണർ പറഞ്ഞത് 67 തവണ. സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയതിൽ ‘എനിക്ക് സന്തോഷമുണ്ട്’ എന്ന് 15 തവണയാണ് പറഞ്ഞത്. സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കേ സർക്കാർ നൽകിയ പ്രസംഗം മാറ്റങ്ങളിലാതെയാണ് ഗവർണർ അംഗീകരിച്ചത്. ഗവർണറെ പ്രകോപിപ്പിക്കുന്ന വാചകങ്ങള്‍ സർക്കാരും ഒഴിവാക്കി.
ഒരു മണിക്കൂറും പതിനാലു മിനിറ്റുമെടുത്താണ് ഗവർണർ പ്രസംഗം പൂർത്തിയാക്കിയത്. ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗങ്ങളിലൊന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെത്. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ആരംഭം കുറിച്ച് സഭയെ അഭിസംബോധന ചെയ്യുന്നത് ബഹുമതിയായും വിശേഷ അധികാരമായും കാണുന്നതായി ഗവർണർ പറഞ്ഞു.
സർവകലാശാലകളിലെ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബില്ലിനും ലോകായുക്ത നിയമഭേദഗതി ബില്ലിനും ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. നയപ്രഖ്യാപന പ്രസംഗത്തിനുശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു ഗവർണർ. സർവകലാശാലകളെ സംബന്ധിച്ച ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനാണ് സാധ്യത.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.