പശ്ചിമേഷ്യൻ സംഘർഷം : രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ വൻ ഇടിവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ ഗണ്യമായ ഇടിവ്. മാർച്ചിൽ മാത്രം 17 ശതമാനം കുറവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസിന്റെ റിപ്പോർട്ട്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. അമേരിക്ക- ഇറാൻ യുദ്ധം ആരംഭിച്ചതോടെ സൗദി അറേബ്യ ഇറാഖ് കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് വൻതോതിൽ കുറഞ്ഞതാണ് ഇടിവിന് കാരണം. 2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്തപ്പോൾ ഈ വർഷം മാർച്ചിൽ ഇത് 18.9 ദശലക്ഷം ടൺ ആയി ചുരുങ്ങി.

പ്രതിസന്ധി മറികടക്കാൻ റഷ്യ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ നിലവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2025- 26 സാമ്പത്തിക വർഷത്തിൽ 12,180 കോടി ഡോളറിന്റെ എണ്ണ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024-25 ൽ ഇത് 13,720 കോടി ഡോളർ ആയിരുന്നു. ഇറക്കുമതിക്കൊപ്പം ആഭ്യന്തര എണ്ണ ഉൽപാദനത്തിലും ഇടിവ് രേഖപ്പെടുത്തി. മാർച്ചിൽ രാജ്യത്ത് 2.3 ദശലക്ഷം ടൺ എണ്ണ മാത്രമാണ് ഉത്പാദിപ്പിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 24.5 ശതമാനവും ഇടിവുണ്ടായി. എന്നാൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. ഇറക്കുമതി അളവിലെ കുറവും രാജ്യാന്തര വിപണിയിലെ എണ്ണ വില വർധിക്കുന്നതും രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...