ബംഗാളിൽ ഗുണ്ടാനിയമം പാസാക്കി സർക്കാർ ; പ്രതികളെ വിചാരണയില്ലതെ ഒരു വർഷം വരെ തടവിലിടാം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : സംഘടിത കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കർശനമായി അടിച്ചമർത്താൻ പശ്ചിമ ബംഗാളിൽ ‘ഗുണ്ടാ നിയമം’ പാസാക്കി സുവേന്ദു അധികാരി സർക്കാർ. ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആന്റ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ -2026’ ആണ് തിങ്കളാഴ്ച നിയമസഭ പാസാക്കിയത്. 176 അംഗങ്ങൾ ബില്ലിനെ അനുകൂലിക്കുകയും 41 പേർ എതിർത്തും വോട്ട് ചെയ്തു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തുന്ന ഏതൊരാളേയും ഒരു വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാൻ ഈ നിയമം ഭരണകൂടത്തിന് അനുമതി നൽകുന്നു. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാക്കും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർധിപ്പിച്ചുകൊണ്ട് കള്ളക്കടത്ത് അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളെ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണർക്കോ ജില്ലയിൽനിന്ന് ഒരു വർഷത്തേക്ക് പുറത്താക്കാനും അധികാരമുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജയ് രക്തസാക്ഷി ഫണ്ട് വിവാദം : ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം ; ഏരിയാ...

0
തിരുവനന്തപുരം : കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. നേതാവ് എ.അജയ്‌യുടെ പേരിലുള്ള സ്മാരകമന്ദിരനിർമാണവുമായി ബന്ധപ്പെട്ട...

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ

0
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി...

എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് : കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ...

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...