ബി.ജെ.പിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബി.ജെ.പിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പി അധികാരത്തിൽ വന്നാൽ ബംഗാളികളുടെ മീനും, മാംസവും അടങ്ങുന്ന ഭക്ഷണ രീതികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മമത ആരോപിച്ചു. പുരുലിയയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.’ബി.ജെ.പി പറയുന്നത് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാൻ പാടില്ലെന്നാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അവർ കലാപം സൃഷ്ടിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദിവാസികൾ ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകൾ ആക്രമിക്കപ്പെടുന്നു.’- മമത പറഞ്ഞു.

മമതയുടെ പാർട്ടിയാ തൃണമുൽ കോൺഗ്രസ് (ടി.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും ബി.ജെ.പിക്കെതിരായ സമാന ആരോപണങ്ങളാണ്. ഒരു വലിയ ബി.ജെ.പി നേതാവ് ടി.എം.സിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ആദ്യം അവർക്കെതിരെ കുറ്റപത്രം ഫയൽ ചെയ്യണമെന്നും അമിത് ഷായെ പരാമർശിച്ച് മമത പറഞ്ഞു. ടി.എം.സി ഭരണത്തിനെതിരായ ബി.ജെ.പിയുടെ കുറ്റപത്രം വെള്ളിയാഴ്ച്ച കൊൽക്കത്തയിൽ അമിത് ഷാ പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി കുറച്ച് പണം തരുമെന്നും പിന്നീടത് അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു. ‘എന്‍റെ കൂടെ ജോലി ചെയ്തിരുന്ന മിക്ക പേരെയും തെരഞ്ഞെടുപ്പ് കമീഷൻ പുറത്താക്കി. ഐ.എ.എസുകാരും ഐ.പി.എസുകാരും അപമാനിക്കപ്പെട്ടു’- ഉദ്യേഗസ്ഥരുടെ സമീപകാല സ്ഥലംമാറ്റങ്ങളെ പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...