കൊൽക്കത്തയിൽ നാടകീയ നീക്കങ്ങൾ; മമതാ ബാനർജിയുടെ വസതിയിൽ സി.ഐ.ഡി സംഘം പരിശോധന നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ കൊൽക്കത്ത കാളിഘട്ടിലെ വസതിയിൽ സംസ്ഥാന സി.ഐ.ഡി (CID) സംഘം എത്തി. പാര്‍ട്ടി എംഎല്‍എമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണത്തിലാണ് സിഐഡി പരിശോധന. ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലെ വസതിയിലാണ് പരിശോധന. സിഐഡി ഉദ്യോഗസ്ഥരെ വസതിയിലേക്ക് പ്രവേശിക്കാന്‍ സ്ഥലത്ത് തടിച്ചുകൂടിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നില്ല. മമതാ ബാനര്‍ജിയോ അഭിഷേക് ബാനര്‍ജിയുടെ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലപാട്.

ഏറെ നേരത്തെ സംസാരത്തിന് ശേഷമാണ് ഉദ്യോഗസ്ഥരെ അകത്തേക്ക് കയറ്റിവിട്ടത്. ബംഗാളില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന പരാതിയിലാണ് സിഐഡി അന്വേഷണം. പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചാട്ടോപാധ്യയെ തെരഞ്ഞെടുത്തതായി ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നല്‍കിയ ഔദ്യോഗിക കത്തില്‍ തൃണമൂല്‍ എംഎല്‍എമാരുടെ ഒപ്പ് ഉണ്ടായിരുന്നു. ഇത് തങ്ങളുടെ അറിവില്ലാതെ വ്യാജമായി നിര്‍മ്മിച്ചതെന്നായിരുന്നു ഒരു വിഭാഗം എംഎല്‍എമാരുടെ ആരോപണം.കത്തിലെ ഒപ്പുമായി ബന്ധപ്പെട്ട് തൃണമൂലിലെ മുന്‍ എംഎല്‍എമാരായ ഋതബ്രത ബാനര്‍ജിയും സന്തീപന്‍ സാഹയും സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിഐഡി അന്വേഷണത്തിലേക്ക് എത്തിച്ചേര്‍ന്നത്.

പിന്നീട് 59 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു. എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ചത് 30ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ വെച്ചാണെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നു. ഒരു സംഘം മമതാ ബാനര്‍ജിയുടെ വസതിയിലും ഒരു സംഘം അഭിഷേക് ബാനര്‍ജിയുടെ ഓഫീസിലും മൂന്നാമതൊരു സംഘം അഭിഷേക് ബാനര്‍ജിയുടെ വസതിയിലുമാണ് പരിശോധന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...